
യുട്യൂബില്‍ നോക്കി പ്രസവമെടുത്തു. ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശി കൃതിക(28)യാണ് മരിച്ചത്.
പ്രസവത്തിനിടെയുണ്ടായ അമിത രക്തസ്രാവം ആരോഗ്യ നില വഷളാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നുവയസ്സുകാരിയുടെ മാതാവായ കൃതിക അധ്യാപികയാണ്. കൃതികയും ഭര്‍ത്താവും ഒരുമിച്ചെടുത്ത തീരുമാനമാണ് ആശുപത്രിയില്‍ പോകാതെയുള്ള പ്രസവം.
സുഹൃത്തുക്കളായ പ്രവീൺ, ഭാര്യ ലാവണ്യ എന്നിവരുടെ പ്രേരണ പ്രകാരം വീട്ടിൽ കുഞ്ഞിന് ജന്മം നൽകുന്നതിന്റെ വിഡിയോകൾ സ്ഥിരമായി യൂട്യൂബിൽ കാണുകയും തുടര്‍ന്നാണ് ഈ പ്രസവ രീതി തിരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here