കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം.

കാലവര്‍ഷക്കെടുതി പൂര്‍ണമായും െവള്ളത്തിലാ!ഴ്ത്തിയ പശ്ചാത്തലത്തിലാണ് ആലപ്പുഴ, കോട്ടയം ജില്ലകളെ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗം അനുവദിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എ.സി. റോഡിന്റെ അറ്റകുറ്റപ്പണിക്ക് 35 ലക്ഷം രൂപ അതോറിറ്റി അനുവദിച്ചു.

അതെസമയം മഴക്കെടുതി നേരിടാന്‍ വിവിധ ജില്ലകള്‍ക്ക് പണം അനുവദിച്ചതില്‍ വിവേചനമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ദുഷ്പ്രചാരണമാണിത്. 2018 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ദുരിതാശ്വാസത്തിന് ഓരോ ജില്ലയും അഹിക്കുന്ന തരത്തിലാണ് തുക വിനിയോഗിച്ചത്. ആകെ 63.05 കോടിയാണ് 14 ജില്ലകള്‍ക്കായി അനുവദിച്ചത്.

കൂടുതല്‍ ആലപ്പു!ഴ ജില്ലയ്ക്ക് 19.92 കോടി രൂപ രണ്ടാമതായി കോട്ടയം ജില്ലയ്ക്കാണ് 7.21 കോടി രൂപ.

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് നന്നാക്കുന്നതിനായി ഇതിനു പുറമെയും തുക അനുവദിച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു. പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ കലക്ടര്‍മാരുടെ ആവശ്യപ്രകാരമാണ് ഓരോ ജില്ലക്കും പണം അനുവദിക്കുന്നത്.

മുന്‍വര്‍ഷത്തെ ബില്ലുകള്‍ കൊടുത്തുതീര്‍ക്കാനുണ്ടെങ്കില്‍ അതിനുളള പണവും ഇതില്‍ ഉള്‍പ്പെടാറുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News