ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍; ‘നല്ല ബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍’

ഇസ്‌ലമാബാദ്: പാകിസ്ഥാന്‍ പുതുയുഗപ്പിറവിയിലേക്ക് കടക്കുകയാണെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.

തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇത് 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണ്. എന്നെ വ്യക്തിപരമായി ആക്രമിച്ചവരോടൊക്കെ ക്ഷമിക്കുകയാണ്. എന്റെ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ല. രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യം ശക്തിപ്പെട്ടു.

വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, തൊഴിലാളി സംരക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോകുന്നത്.”-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here