
വര്‍ഗീയത വളരുകയും മതസൗഹാര്‍ദ്ദങ്ങള്‍ തകിടം മറിയുകയും ചെയ്യുന്ന കാലത്താണ് ജപ്പാനില്‍ നിന്നൊരു വ്യത്യസ്ഥ വാര്‍ത്ത.
മുസ്ലീം മത വിശ്വാസികള്‍ക്ക് സഞ്ചരിക്കുന്ന പളളിയൊരുക്കി നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ജപ്പാന്‍. 2020 ഒളിമ്പിക്‌സ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ രംഗത്തെത്തിയത്.
ഒരേ സമയം അമ്പത് വിശ്വാസികളെ ഉള്‍ക്കൊളളാനാകുന്ന ട്രക്കുകള്‍ പരിഷ്‌കരിച്ചാണ് ജപ്പാന്‍ സഞ്ചരിക്കുന്ന പള്ളി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നത്. യാഷു പ്രൊജക്ട് എന്ന കമ്പനിയാണ് പദ്ധതിയ്ക്ക് പിന്നില്‍.
വെളളയും നീലയും നിറത്തിലാണ് ട്രക്കുകള്‍ സജ്ജമാക്കുന്നത്. ഒളിമ്പിക്‌സിന്റെ ഭാഗമായി ജപ്പാനിലെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുക എന്നാതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് കമ്പനി സിഇഒ യാസുഹ്രു ഇനോണ്‍ പറയുന്നു.
ടോക്കിയോ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ആദ്യ സഞ്ചരിക്കുന്ന പളളിയുടെ ഉദ്ഘാടനം. ഇതോടെ 2020 ഒ!!!ളിമ്പിക്‌സും വാര്‍ത്തക!ളിള്‍ ഇടം പിടിക്കുകയായിരുന്നു.
സഞ്ചരിക്കുന്ന അമ്പതിലധികം പളളികള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നതെന്നും യാസുഹ്രു ഇനോണ്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here