അഭിമന്യു വധം; മുഖ്യ പ്രതി മുഹമ്മദ് റിഫയുടെ വീട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഥിരം സന്ദര്‍ശകര്‍; നാട്ടില്‍ നടത്തിയത് രഹസ്യ സംഘടന പ്രവര്‍ത്തനം

അഭിമന്യു കൊലപാതകത്തിൽ പിടിയിലായ മുഖ്യ പ്രതി മുഹമ്മദ് റിഫ സ്വന്തം നാട്ടിലും നടത്തിയത് രഹസ്യമായ സംഘടനാ പ്രവർത്തങ്ങൾ.

വീട്ടിലെത്തുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സുഹൃത്തുക്കൾ എന്ന രീതിയിലായിരുന്നു അയൽവാസികൾക്ക് പരിചയപ്പെടുത്തിയിരുന്നത്. റിഫ പിടിയിലായത് അറിഞ്ഞ് ഞെട്ടലിലാണ് സമീപ വാസികൾ.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത കരയറ്റയിലെ തറവാട്ട് വീട്ടിൽ ആയിരുന്നു മുഹമ്മദ് റിഫയും കുടുംബവും താമസിച്ചിരുന്നത്. പിതാവ് പോക്കുട്ടി എന്ന് വിളിക്കുന്ന അബൂബക്കർ ഒരു രാഷ്ട്രീയത്തിലും സജീവമല്ലാത്തയാൾ.

മുഹമ്മദ് റിഫയും പ്രത്യക്ഷത്തിൽ നാട്ടിൽ സംഘടനാ പ്രവർത്തനം നടത്താറില്ല. എന്നാൽ റി ഫയോടൊപ്പവും റിഫയെ കാണാനെന്ന് പറഞ്ഞും ചിലർ വീട്ടിൽ എത്താറുണ്ടായിരുന്നെന്ന് സമീപ വാസികൾ പറഞ്ഞു.

സുഹൃത്തുക്കൾ എന്ന് പറഞ്ഞായിരുന്നു ഇവരെ പരിചയപ്പെടുത്തിയിരുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം മാധ്യമങ്ങളിലൂടെയാണ് മുഹമ്മദ് റിഫ എന്ന കൊലയാളിയുടെ യഥാർത്ഥ മുഖം പ്രദേശവാസികളും അറിയുന്നത്.

മൂന്ന് മാസം മുൻപ് എസ് ഡി പി ഐ ക്ക് സ്വാധീനമുള്ള മട്ടന്നൂർ ശിവപുരത്തിന് അടുത്ത വെമ്പടി എന്ന സ്ഥലത്തേക്ക് കുടുംബം താമസം മാറ്റിയിരുന്നു.

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷവും റിഫ ഈ വീട്ടിൽ എത്തി. പിന്നീടാണ് കർണാടകത്തിലെ ഒളി കേന്ദ്രത്തിലേക്ക് മാറിയത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here