ബോളീവുഡിന്‍റെ സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനും പ്രിയ താരം പ്രിയങ്ക ചോപ്രയും 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് അലി അബ്ബാസ് സഫറിന്റെ ‘ഭാരതിന്. പ്രിയ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിക്കുകയായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഭാരത് സിനിമയുടെ സംവിധായകൻ അലി അബ്ബാസ് സഫർ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയിൽനിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. എന്നാല്‍ ചിത്രത്തിന് പിന്മാറുന്നതിന് കാരണമാണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്.

അമേരിക്കൻ ഗായകൻ നിക് ജൊനാസുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക അറിയിച്ചതെന്ന് അലി അബ്ബാസ് സഫർ വ്യക്തമാക്കി.

പ്രിയങ്കയുടെ തീരുമാനത്തിൽ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നുവെന്നും തീരുമാനം വളരെ സ്പെഷല്‍ ആണെന്നും അലി അബ്ബാസ് സഫർ പറയുന്നു. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.

25 കാരനായ നിക്കും തന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള പ്രിയങ്കയും തമ്മിലുള്ള പ്രണയം സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കിയതായിരുന്നു. മെറ്റ് ഗാല റെഡ് കാർപെറ്റില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.