ബോളിവുഡ് മിന്നും താരം വിദ്യാ ബാലന്‍ ഏവരുടേയം ഇഷ്ട നടിയാണ്. പാലക്കാട് കാരി കൂടിയായ താരത്തിന്‍റെ അഭിനയ മേഖല ഹിന്ദിസിനിമകളാണെങ്കിലും മലയാളികള്‍ക്ക് ഈ താരം മകള്‍ തന്നെയാണ്.

വിദ്യാ ബാലന്‍റെ ശരീരത്തെക്കുറിച്ച് നിരവധി അശ്ലീല പരാമര്‍ശങ്ങളാണ് ദിനം പ്രതി വരുന്നത്. ഒടുവില്‍ പ്രതികരണവുമായി വിദ്യ തന്നെ വന്നിരിക്കുകയാണ്.

സ്വന്തം ശരീരത്തിന്‍റെ വ്യത്യാസങ്ങളെ കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ല. തടിച്ചിയെന്ന വിളി ശ്രദ്ധിക്കാറില്ല അതിലൊരു പുതുമയും ഇല്ല… എല്ലാ വിഷയത്തിലും അഭിപ്രായം തുറന്ന് പറയുന്ന വിദ്യ പറയുന്നു.

അതേസമയം, എന്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ലെന്നും അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയില്ലെന്നും താരം വ്യക്തമാക്കുന്നു.

ബോഡി ഷെയിമിങിന് നിരവധി തവണ വിധേയമായിട്ടുണ്ട്. സ്ത്രീകളെ താ‍ഴ്ത്തിക്കെട്ടാന്‍ ചിലര്‍ ഉപയോഗിക്കുകയാണിത്. അത്തരം ആളുകളുടെ തലച്ചോറുകളെ കുറിച്ച് ഞാന്‍ സംസാരിക്കാനില്ലെന്നും താരം വ്യക്തമാക്കുന്നു.