മികവുറ്റ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അംഗീകാരം; കൈരളി പീപ്പിള്‍ ടിവി ഇന്നോടെക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

മലയാളികളുടെ മികവുറ്റ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കൈരളി നല്‍കുന്ന അംഗീകാരം
ഇന്നോടെക്ക് അവാര്‍ഡ് 2018 വിതരണം ചെയ്തു.

കൈരളി ടിവി ചെയര്‍മാനും മലയാളത്തിന്‍റെ മഹാനടനുമായ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ അധ്യക്ഷതയിലാണ് പുരസ്കാരച്ചടങ്ങ് നടന്നത്. തെലുങ്കാന ആഭ്യന്തര മന്ത്രി നെെന നരസിംഹ റെഡ്ഡി പുരസ്കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തെലുങ്കാന വിവര സാങ്കേതിക മന്ത്രി കെ ടി രാമറാവു ചടങ്ങില്‍ പങ്കെടുത്തു. ഐടി, ഐടി ഇതര സാമൂഹിക പ്രതിബദ്ധതാ സ്റ്റാര്‍ട്ടപ്, ജൂറിയുടേയും ചെയര്‍മാര്‍റെയും പ്രത്യേക അവാര്‍ഡുകള്‍ എന്നിങ്ങനെയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഐടി വിഭാഗത്തില്‍ ബില്‍ഡ് നെക്സ്റ്റ് കണ്‍സ്ട്രക്ഷന്‍ സൊലൂഷന്‍ പ്രെെവറ്റ് ലിമിറ്റഡ്  അവാര്‍ഡ് നേടി. സാരഥികളായ ഗോപീകൃഷ്ണനും ഫിനാസ് നഹായിം ചേര്‍ന്നാണ് പുരസ്കാരം സ്വീകരിച്ചത്. കെെരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി അവാര്‍ഡ് വിതരണം ചെയ്തു. ആഭ്യന്തര മന്ത്രി നെെനാ നരസിംഹ റെഡ്ഡി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

ഐടി ഇതര വിഭാഗത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഫാമേര്‍സ് ഫ്രഷ് സോണ്‍ പ്രെെവറ്റ് ലിമിറ്റഡ് അവാര്‍ഡിന് അര്‍ഹത നേടി. സ്റ്റാര്‍ട്ട് അപ്പിനു വേണ്ടി പി എസ് പ്രദീപ് പുരസ്കാരം ഏറ്റുവാങ്ങി.

കോ‍ഴിക്കോട് ഉരാലുങ്കല്‍ സെെബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്യൂ കോപ്പി ഓണ്‍ലെെന്‍ സര്‍വ്വീസസ് പ്രെെവറ്റ് ലിമിറ്റഡിനാണ് സാമൂഹിക പ്രതിബദ്ധതയില്‍ അധിഷ്ടിതമായ മികച്ച സ്റ്റാര്‍ട്ട് അപ്പിനുള്ള പുരസ്കാരം.

നിപ്പാ ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ക‍ഴിയുന്നവര്‍ക്കുമായി ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ർത്തനങ്ങളാണ് ക്യൂകോപ്പിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.  അരുണ്‍ പെരൂളി, രാജീവ് സുരേന്ദ്രന്‍, രാഹുല്‍ കെസി എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ഓഖി ദുരന്ത സമയത്ത് കൊല്ലം തീരത്തെ മത്സ്യത്തൊ‍ഴിലാളികള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ നടത്തിയ സേവനമാണ് വിവാ നെറ്റ് സെലൂഷന്‍ പ്രെെവറ്റ് ലിമിറ്റഡി്നകറെ സീ മൊബെെലിന് ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹമാക്കിയത്. സീ മൊബെെല്‍ സ്ഥാപകനായ തോമസ് വര്‍ഗീസ് സുശീല്‍ ജേക്കബ് തരിയന്‍ , ശ്രീനിവാസ് കരണം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.

മാന്‍ഹോള്‍ വൃത്തിയാക്കുന്ന റോബോര്‍ട്ടിനെ നിര്‍മ്മിച്ച ജെന്‍ റോബോര്‍ട്ടിക്സ് ഇന്നോവേഷന്‍ പ്രെെവറ്റ് ലിമിറ്റഡിനാണ് ഇത്തവണ ചെയര്‍മാന്‍റെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹമായത്.

തോട്ടിപ്പണിക്കാരുടെ ജീവിതത്തിന് വന്‍ മാറ്റത്തിന് വ‍ഴിയൊരുക്കുന്ന ഈ കണ്ടുപിടുത്തം ഈ വര്‍ഷം കേരളം ലോകത്തിന് തന്നെ നല്‍കുന്ന സഭാവനയാണ്. സഹസ്ഥാപകരായ വിമല്‍, റാഷിദ് എന്നിവര്‍ ചേര്‍ന്നാണ് മമ്മൂട്ടിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ചടങ്ങില്‍ കെെരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. കെെരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രസംഗം നടത്തി. എം ഹരികൃഷ്ണ ഡയറക്ടര്‍ ഓഫ് ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് ലാഗ്വേജ് ആന്‍റ് കള്‍ച്ചറല്‍ ആശംസകള്‍ അര്‍പ്പിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് തെലുങ്കു റീജിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ലിബി
ബെഞ്ചമിന്‍ നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News