സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ സൈബർ ആക്രമണം . ശബരിമല , കുമ്പസാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് ആക്രമണം
കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ കുമ്പസാരം , ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം. സി. ജോസഫൈൻ നിലപാട് വ്യക്തമാക്കിയിരുന്നു.
ജോസഫൈന്റ വാക്കുകൾ വളച്ചൊടിച്ച് ഒരു ചാനലിന്റെ ഓൺലൈൻ വാർത്ത നൽകി . ഇതിന് പിന്നാലെയാണ് ജോസഫൈ നെ വ്യക്തിപരമായി അധിക്ഷേപിച് ഒരു സംഘം ആക്രമണം തുടങ്ങിയത്.
ജോസഫൈന്റ കുടുംബാംഗങ്ങളെയും ഇവർ വെറുതേ വിട്ടില്ല . സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഭൂരിഭാഗവും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here