മുസ്ലിം ജനസംഖ്യാ വര്‍ധന തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ബിജെപി നേതാവ്; വിദ്യാഭ്യാസവും ജോലിയുമില്ലാത്ത മുസ്ലിങ്ങള്‍ ഇന്ത്യയെ പാകിസ്ഥാനാക്കുമെന്നും ബിജെപി എംപി

മുസ്ലിം ജനസംഖ്യ വർധിക്കുന്നത് രാജ്യത്തിന് ഭീഷണിയാണെന്നും ഇങ്ങനെ പോയാൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനായി മാറുന്നത് നമ്മൾ കാണേണ്ടി വരുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവും യു പിയിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗവുമായ ഹരി ഓം പാണ്ഡെ.

മുസ്ലിങ്ങള്‍ മൂന്ന് നാല് തവണ വിവാഹം കഴിക്കുകയും അതിലൂടെ അവർക്ക് ഒൻപത് പത്ത് കുട്ടികൾ ഉണ്ടാവുകയും ചെയ്യും. ഇവര്‍ക്കാകട്ടെ മതിയായ വിദ്യാഭ്യാസമോ ജോലിയോ ലഭിക്കുന്നുമില്ല.

ഇത് തീർച്ചയായും ഇന്ത്യയെ അരാജകത്വത്തിലേക്ക് നയിക്കും. ആദ്യം അവർ ശരീഅത്തും പിന്നീട് പുതിയ പാക്കിസ്ഥാനും ആവശ്യപ്പെടുമെന്നും പാണ്ഡേ ആരോപിച്ചു.

മുസ്ലിം ജനസംഖ്യാ വര്‍ധനവിനെതിരെ പാര്‍ലമെന്‍റ് നിയമം കൊണ്ടുവന്നില്ലെങ്കില്‍ വീണ്ടുമൊരു വിഭജനം ആവശ്യമായി വന്നേക്കാമെന്നും പാണ്ഡെ പറയുന്നു.

ഇന്ത്യയില്‍ ബലാല്‍സംഗങ്ങളും ആള്‍ക്കൂട്ട കൊലപാതകവും വര്‍ധിക്കുന്നത് മുസ്ലിം ജനസംഖ്യയിലെ ക്രമാതീത വര്‍ധന കൊണ്ടാണെന്നും ഹരി ഓം പാണ്ഡെ പറഞ്ഞു.

ഹിന്ദുത്വം സംരക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ അഞ്ച് കുട്ടികളെ വരെ പ്രസവിക്കണമെന്ന് ബി ജെ പി നേതാവും എം എല്‍ എയുമായ സുരേന്ദ്ര സിങ്ങ് ആഹ്വാനം ചെയ്തതിന്‍റെ തൊട്ടുപിന്നാലെയാണ് ഹരി ഓം പാണ്ഡെയുടെ വിവാദ അഭിമുഖം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News