സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവറുടെ നില അതീവ ഗുരുതരം

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിന്റെ ബസ് മണ്ണന്തലയ്ക്കു സമീപം കേരളാദിത്യപുരത്ത് വച്ച് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

നാലഞ്ചിറ സെന്‍റ് ജോണ്സ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സര്‍വ്വോദയ വിദ്യലയത്തിലെ 17 ാം നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഹൈസ്ക്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത് .സംഭവത്തില്‍ 16 കുട്ടികള്‍ക്ക് പരുക്ക്

ഓട്ടത്തിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നു. അപകടത്തില്‍ ബസിനുള്ളില്‍ കുടങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ ഭാഗമാണ് കടയിലേക്ക് ഇടിച്ചുകയറിയത്.

ഡ്രൈവറുടെ നില അതീവഗുരുതരമാണ്. തലയ്ക്കും കാലിനും ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റതായി ദൃക്ഷ്‌സാക്ഷികള്‍ പറയുന്നു.

പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel