സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത സർജിക്കൽ നൂലുകൾ മറിച്ചു വിൽക്കുന്ന മാഫിയ സംഘം സജീവം; പീപ്പിള്‍ എക്സ്ക്ലൂസീവ്

സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത സർജിക്കൽ നൂലുകൾ മറ്റ് സർക്കാർ ആശുപത്രിക്കു മറിച്ചു വിൽക്കുന്ന മാഫിയ സംഘം സജീവം.

കൊല്ലം ജില്ലാ ആശുപത്രി ആർ.എം.ഒ. സെക്രട്ടറിയായ ധന്വന്തരിയിൽ നിന്നു വിക്ടോറിയ ആശുപത്രി വാങിയ സർജിക്കൽ നൂലുകളാണ് അപഹരിച്ചതാണെന്ന് സംശയം ബെലപ്പെട്ടത്.

നൂൽ പെട്ടിയുടെ പുറത്ത് ഗവൺമെന്റിന് സപ്ലൈചെയ്തതെന്ന പ്രിന്റ് വൈറ്റ് മാർക്കർ കൊണ്ടു മറച്ചാണ് ധന്വന്തരിക്ക് വിതരണം ചെയ്തത്.

അതേ സമയം കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ടും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ബോധ്യമായത്.ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.

നൂലുകൾ സ്റ്റോറിൽ തീർന്നതിനെ തുടർന്നാണ് വിക്ടോറിയ ആശുപത്രി മാനേജ്മെന്റ് ധന്വന്തരിയിൽ നിന്ന് 30 പെട്ടി സർജിക്കൽ നൂൽ വാങിയത്.

വൈറ്റ് മാർക്കർ കൊണ്ട് വില രേഖപെടുത്തിയ ഭാഗത്തിനു താഴെ മായ്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആ ഭാഗം പൂർവ്വസ്ഥിതിയിൽ ആക്കിയപ്പോൾ സർക്കാർ സപ്ലൈ എന്നു തെളിഞ്ഞു.

തുടർന്ന് നൂൽ വിതരണം ചെയ്തവരെ ആശുപത്രി സൂപ്രണ്ട് വിളിച്ചു വരുത്തി സംസാരിച്ചപ്പോൾ 1800 രൂപയുടെ നൂൽ 650 രൂപയ്കകയ്കാണ് വിൽക്കുന്നതെന്നും.

കൂടുതൽ വാങ്ങിയാൽ സൂപ്രണ്ടിന് കമ്മീഷൻ നൽകാമെന്നും ഓഫർ ചെയ്തു.സ്റ്റെറികാറ്റ് ഗസ്ട്രിംങ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സർജിക്കൽ നൂലുകളാണ് വിറ്റത്.

സംഭവം അറിഞ്ഞ് കൊല്ലം സബ്കളക്ടർ ചിത്രാ ഐ.എ.എസ് ആശുപത്രിയിൽ എത്തി അന്വേഷണം നടത്തി.

ധന്വന്തരിയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ സർജിക്കൽ ബ്ലെയിഡ് ശേഖരം പിടിച്ചെടുത്തു.ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം കൊല്ലം ഡെപ്പ്യൂട്ടി ഡിഎംഒ അന്വഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News