സ്കൂള്‍ ബസ് കടയിലേക്ക് പാഞ്ഞുകയറി അപകടം; പരുക്കേറ്റ വ‍ഴിയാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞ് കയറി ഒരാള്‍ മരിച്ചു നിരവധി കുട്ടികൾക്ക് പരിക്ക്. നാലഞ്ചിറ സെന്റ് ജോൺസ് സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരനായ സുകുമാരന്‍ നായരാണ് മരിച്ചത്

വൈകിട്ട് 5.15 ഓടെ കേരളാദിത്യപുരം ജംഗ്ഷനിൽ വെച്ചാണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന സർവ്വോദയ വിദ്യാലയത്തിന്റെ പതിനേഴാം നമ്പർ ബസ് ബ്രേക്ക് തകരായതിനെ തുടർന്ന് നിയന്ത്രണം വിടുകയായിരുന്നു.

സ്കൂട്ടർ യാത്രക്കാരായ സുകുമാരൻ നായരെയും മകൾ രേവതിയേയും ഇടിച്ച് തെറിപ്പിച്ച ശേഷം ജംഗ്ഷനിലെ കടയിലേക്ക് ഇടിച്ച് കയറി.

ഇടിയുടെ ആഘാതത്തിൽ കട തകർന്നു . കടയ്ക്ക് മുന്നിൽ നിന്നിരുന്ന തോമസ് , കടയുടമ ഋഷികേശൻ നായർ എന്നിവർക്കും പരിക്കേറ്റു.

പ്ലസ് ടു , ഹൈസ്കൂൾ വിദ്യാർത്ഥികൾ ആണ് ബസിൽ ഉണ്ടായിരുന്നത് . 16 വിദ്യാർക്ഷികളെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അത്യഹിതത്തില്‍ പ്രവേശിപ്പിച്ച സുകുമാരാന്‍ നായര്‍ രാത്രി 8.30 ഒാടെ മരണപെടുകയാരുന്നു.

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പീപ്പി‍ളിനോട് പറഞ്ഞു
ബൈറ്റ്

സംഭവം അറിഞ്ഞ് സ്ഥലം MLA കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ വി കെ പ്രശാന്ത് എന്നീവർ മെഡിക്കൽ കോളേജിലെത്തി. അപകടത്തിന് ഇടയായ സാഹചര്യം ട്രാഫിക്ക് നോർത്ത് അസിസ്റ്റന്റ്റ് കമ്മീഷണർ എസ്. അനിൽകുമാർ അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here