പ്രഭാവര്‍മ്മക്കെതിരായ സംഘപരിവാര്‍ ഭീഷണി; പു ക സാ പ്രതിഷേധിച്ചു

കവി പ്രഭാവര്‍മ്മക്കെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ പുരോഗമനകലാസാഹിത്യ സംഘത്തിന്‍റെ പ്രതിഷേധം. സമാകാലികം എന്ന് പേരിട്ട സംവാദ പരിപാടി സന്ദീപാനന്ദഗിരി  ഉദ്ഘാടനം ചെയ്തു

കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവി പ്രഭാവര്‍മ്മയുടെ ലേഖനത്തിനെതിരെ സംഘപരിവാര്‍ അനുകൂലി ഉയര്‍ത്തിയ ഭീഷണിക്കെതിരെയാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തിയത്.

തിരുവനന്തപുരം പ്രസ്ക്ളബില്‍ സംഘടിപ്പിച്ച സമകാലികം എന്ന് പേരിട്ട സംവാദ പരിപാടി സന്ദീപാനന്ദഗിരി ഉത്ഘാടനം ചെയ്തു.

ദൈവദശകം ,ഗീത ,സന്ദീപാനന്ദ ഗിരി എന്ന ലേഖനത്തെ മുന്‍ നിര്‍ത്തിയുളള ചര്‍ച്ചയും യോഗത്തില്‍ നടന്നു. കവി പ്രഭാവര്‍മ്മ അടക്കമുളലവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി, പുരോഗമ കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here