കണ്ണൂർ വിമാനത്താവളത്തിലെ നിര്‍ണായക പരിശോധനകള്‍ പൂര്‍ത്തിയായി; ഇനി അവസാന മിനുക്കുപണികളിലേക്ക്

കണ്ണൂർ വിമാനത്താവളം തുറക്കുന്നതിന് മുന്നോടിയായിയുള്ള നിർണായക പരിശോധനകൾ പൂർത്തിയായി. ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെയും പരിശോധനകളാണ് പൂർത്തിയായത്. വിമാനത്താവളത്തിന്റെ മിനുക്ക് പണികൾ ഉടൻ പൂർത്തീകരിക്കും.

സെപ്റ്റംബറിൽ ഉദ്ഘടനത്തിനായി ഒരുങ്ങുന്ന കണ്ണൂർ വിമാനത്താവളത്തിന് ലൈസെൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക പരിശോധനകളാണ് പൂർത്തിയായത്.

വിമാനത്താവളത്തിന്റെ സുരക്ഷാ പരിശോധന ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ കെ സേനാപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്.

അതീവ സുരക്ഷ വേണ്ട പ്രധാന മേഖലകൾ സംഘം പരിശോധിച്ചു.വിമാനത്താവളത്തിന്റെ പ്രവേശന കവാടം,ജീവനക്കാർക്ക് പ്രവേശിക്കാനുള്ള കവാടം,റൺവേ യിലേക്ക് പ്രവേശിക്കുന്ന ഭാഗം തുടങ്ങിയ മേഖലകളിൽ സുരക്ഷാ പരിശോധന നടത്തി.

എയർപോർട്ട് ഇക്കണോമിക്ക് റെഗുലേറ്ററി അതോറിറ്റിയുടെ ഉന്നത തല സംഘവും വിമാനത്താവളം സന്ദർശിച്ചു. സർവീസ് നടത്തുന്ന വിമാനങ്ങൾ വിമാനത്താവളത്തിന് നൽകേണ്ട സർവീസ് ചാർജ് നിരക്ക് നിശ്ചയിക്കുന്നതിനാണ് സന്ദർശനം. അതെ സമയം വിമാനത്താവളത്തിന്റെ മിനുക്ക് പണികൾ ഉടൻ പൂർത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News