ചെന്നൈ: മുന്‍ തമി‍ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നിലയില്‍ ആശങ്ക. ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി.

അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ ആശുപത്രിയിലെ മെഡിക്കല്‍ സംഘമായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്.

അദ്ദേഹത്തിന് ക​ര​ളി​ലും മൂ​ത്ര നാ​ളി​യി​ലും അ​ണു​ബാ​ധയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

മക്കളായ സ്റ്റാലിനും അഴഗിരിയും ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം മ​ന്ത്രി​മാ​രാ​യ ഡി. ​വി​ജ​യ​കു​മാ​ർ, പി. ​ത​ങ്ക​മ​ണി, എ​സ്.​പി വേ​ലു​മ​ണി, നടനും മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ‌ എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍സിച്ചു.