ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണ എഫ്‌സിയും ഏറ്റുമുട്ടും

ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണ എഫ്‌സിയും ഏറ്റുമുട്ടും. കൊച്ചി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ മെല്‍ബണ്‍ എഫ്‌സിയോട് ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ജിറോണയ്ക്ക് മുന്നില്‍ എങ്ങനെ പ്രതിരോധം തീര്‍ക്കും എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മെല്‍ബണിനെ ആറ് ഗോളിന് പരാജയപ്പെടുത്തിയ ജിറോണ്‍ ബ്ലാസ്‌റ്റേഴ്‌സിന് വലിയ വെല്ലുവിളി തന്നെയാണ്. കരുത്തരായ റയല്‍ മാഡ്രിഡിനെ പോലും തോല്‍പ്പിച്ചുളള ജിറോണുമായുളള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവം കൂടിയാകും.

വലിയ അട്ടിമറികളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും മഞ്ഞപ്പടയ്ക്ക് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൊച്ചി സ്റ്റേഡിയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel