പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐ രണ്ട് വർഷത്തിന് ശേഷം പിടിയില്‍

പതിനാറുകാരിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ എസ്ഐ രണ്ട് വർഷത്തിന് ശേഷം പിടിയില്‍
ആലപ്പുഴ: ആലപ്പുവയില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ എസ് ഐ രണ്ടു വര്‍ഷത്തിനു ശേഷം പിടിയിലായി. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സാം മോനാണ് പിടിയിലായത്.

2016, ആഗസ്റ്റിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബവും പ്രദേശവാസികളും തമ്മിലുള്ള വ‍ഴക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേനെ ഇയാള്‍, പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി ഒച്ചവെച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒളിവിൽ പോയ ഇയാളെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here