അഭിമന്യു കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്; ആയുധങ്ങള്‍ മഹാരാജാസില്‍ എത്തിച്ചത് ആറാം പ്രതി

അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ മഹാരാജാസ് കോളേജില്‍ എത്തിച്ചത് കേസിലെ ആറാം പ്രതി പളളുരുത്തി സ്വദേശി സനീഷ് ആണെന്ന് പൊലീസ്.

അഭിമന്യുവിനെതിരെ സനീഷ് കത്തി വീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അഭിമന്യുവിനെ കുത്തിയത് ആരാണെന്ന കാര്യം സ്ഥിരീകരിക്കാന്‍ ക‍ഴിഞ്ഞിട്ടില്ല.

അഭിമന്യു കേസുമായി ബന്ധപ്പെട്ട് കൃത്യത്തില്‍ പങ്കെടുത്ത പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് കൂടുതല്‍ വ്യക്തത വരുത്തുന്നത്.

മഹാരാജാസ് കോളേജിലേക്ക് എത്തിയ സംഘത്തില്‍ ആയുധമായെത്തിയത് പളളുരുത്തി സ്വദേശി സനീഷാണെന്ന് പൊലീസ് പറയുന്നു.

അഭിമന്യു കൊല്ലപ്പെട്ട ദിവസം ഒന്നാം പ്രതി മുഹമ്മദിന്‍റെയും മുഹമ്മദ് റിഫയുടെയുടെയും ആവശ്യപ്രകാരം ആരിഫ് ബിന്‍ സലിം ചുമലതപ്പെടുത്തിയ കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു ആറാം പ്രതി സനീഷ്.

കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി എന്നിവയുമായെത്തിയ സനീഷും സംഘവും എസ്എഫ്ഐയുടെ ചുവരെഴുത്ത് മായ്ച് പ്രകോപനമുണ്ടാക്കി.

അഭിമന്യുവിനെതിരെ സനീഷ് കത്തി വീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ അഭിമന്യുവിന് കുത്തേറ്റത് ആരുടെ ആയുധത്താലാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

കേസില്‍ ഇതുവരെ 14 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്ന് മുതല്‍ ആറ് വരെയുളള പ്രതികള്‍ അറസ്റ്റിലായി ക‍ഴിഞ്ഞു. ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.

പ്രതികളെ സഹായിച്ചവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായി മറ്റ് എട്ട് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു ക‍ഴിഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ എട്ട് പേര്‍ ഇനിയും പിടികൂടാനുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here