പയ്യോളി നഗരസഭാ ഭരണം എൽ. ഡി. എഫിന് . എല്‍ഡിഎഫിലെ വിടി ഉഷ ചെയർപേഴ്സണായും , K V ചന്ദ്രൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു . ലോക് താന്ത്രിക് ജനതാദൾ എൽ ഡി എഫിനെ പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരിച്ചിരുന്ന പയ്യോളിയിൽ ഭരണം മാറിയത് .

യുഡിഎഫ് ഭരിച്ചിരുന്ന പയ്യോളി നഗരസഭയിൽ കഴിഞ്ഞ മാസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു . 3 അംഗ ങ്ങളുള്ള ലോക് താന്ത്രിക് ജനതാദൾ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.

ഇതേ തുടർന്നാണ് ചെയർപേഴ്സൺ , വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മൽസരം നടന്നത് . ചെയർപേഴ്സണായി എല്‍ഡിഎഫിലെ വിടി ഉഷ തിരഞ്ഞെടുക്കപ്പെട്ടു . പതിനാറിനെതിരെ 20 വോട്ടുകൾക്കായിരുന്നു ഉഷയുടെ ജയം.

വൈസ് ചെയർമാൻ സ്ഥാനത്തേക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു .ലോക് താന്ത്രിക് ജനതാദളിലെ കെ.വി, ചന്ദ്രനാണ് വൈസ് ചെയർമാൻ .