മറുനാടൻ മലയാളികള്‍ക്ക് കെഎസ്ആർടിസിയുടെ ഒാണസമ്മാനം; മാവേലി ബസുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

ഒാണക്കാലത്ത് മറുനാടൻ മലയാളികളെ പി‍ഴിയുന്ന അന്തര്‍സംസ്ഥാന ബസ് ലോബിയ തകര്‍ക്കാന്‍ മാവേലി ബസുമായി കെഎസ്ആർടിസി .

ബാംഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നും ഒാണക്കാലത്ത് കേരളത്തിലേക്ക് 100 ലധികം ബസ് സര്‍വ്വീസുകള്‍ നടത്തുമെന്ന് ടോമിന്‍ തച്ചങ്കരി .യാത്രക്കാരുടെ നിരന്തരമായ ആഭ്യര്‍ത്ഥന മാനിച്ചാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ഒാണക്കാലത്ത് സ്വകാര്യ ബസ് ഒാപ്പറേറ്റന്‍മാര്‍ പി‍ഴിയുന്നത് നിത്യ സംഭവമാണെന്നിരിക്കെ അതിന് ബദലെന്നോണമാണ് മാവേലി ബസുകളുമായി കെ എസ് ആര്‍ ടി സി രംഗത്തെത്തിയിരിക്കുന്നത്.

ബാംഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നും കേരളത്തിലെത്താൻ വളരെയധികം ചാർജ്ജുകൾ നൽകി ഇനി സ്വകാര്യ ടൂറിസ്റ്റ് ബസുകളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ് നടപടി.

കെഎസ്ആർടിസിയുടെ നിലവിൽ ഓടുന്നതിൽ നിന്നും കൂടുതലായി100 ബസ്സുകൾ ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും തിരിച്ചുമുളള സർവീസുകൾ നടത്തും.

മൾട്ടി ആക്സിൽ സ്കാനിയ AC, മൾട്ടി ആക്സിൽ വോൾവോ എ.സി. ബസ്സുകൾ എന്നിവ കൂടാതെ സൂപ്പർ ഡീലക്സ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടൻ മലയാളികളുടെ സൗകര്യാർത്ഥം ക്രമീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെ നിരന്തരമായ അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ് മലയാളികൾക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത് എന്ന് KSRTC ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു

ഈ സർവീസുകൾക്കെല്ലാം തന്നെ ഓൺലൈനായി സീറ്റ് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുന്നതനാവും . കെഎസ്ആർടിസിയുടെ ഓൺലൈൻ വെബ്സൈറ്റ് വ‍ഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും .

ഒാണക്കാലത്ത് അന്യസംസ്ഥാന ബസ് ലോബി കേരളത്തിലെത്തുന്ന മലയാളികളെ പ‍ഴിഞ്ഞ് പണം വാങ്ങുന്നതിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News