നായ റോബോട്ടുകളെത്തുന്നു വീട്ടുകാവലിനും ജോലിക്കുമായി; പരീക്ഷണം വിജയകരമെന്ന് നിര്‍മാതാക്കള്‍

വീട്ടുജോലിക്കും കാവലിനുമായി ഒരാളെ തന്നെ വേണോ? പ്രതിഷേധമോ പണിമുടക്കോ ഇല്ലാതെ ഇരുജോലിയും ഊര്‍ജസ്വലതയോടെ ചെയ്യുന്ന റോബോട്ട് ജീവനക്കാരനെ കിട്ടാന്‍ അല്‍പ്പം പണം മുടക്കണമെന്ന് മാത്രം.

വളർത്തുനായകളെപ്പോലെ പെരുമാറുന്ന റോബട്ടുകൾ നിർമിച്ചിരിക്കുന്നത് അമേരിക്കൻ കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്സാണ്. ഉടമയുടെ നിർദേശങ്ങൾ സ്വീകരിച്ച് ജോലികൾ ചെയ്യാന്ന ഈ നായ റൊബോട്ടിന്‍റെ പേര് സ്പോട്ട് മിനി എന്നാണ്.

നാലു കാലിൽ ഓടാനും ചാടാനും സ്റ്റെപ്പുകൾ കയറാനുമൊക്കെ ഈ റോബോട്ടുകള്‍ക്ക് ക‍ഴിയും. റോബോട്ടിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ദൃശ്യം ക‍ഴിഞ്ഞ ദിവസം ബോസ്റ്റണ്‍ ഡൈനാമിക്സ് പുറത്തുവിട്ടു.

നിലവിൽ 50 ഓളം കുടുംബങ്ങളിലും നിര്‍മാണ രംഗത്തും നായ റോബട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ജോലിചെയ്യുന്നുണ്ട്. സെക്യൂരിറ്റി, ഡെലിവറി മേഖലകളിലും ഇപ്പോള്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്.

അടുത്തവർഷം മുതൽ വ്യവസായ അടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും ബോസ്റ്റണ്‍ ഡൈനാമിക്സ് സ്ഥാകൻ മാർക് റെയ്ബേർട്ട് അറിയിച്ചു.

29 കിലോഗ്രാം ഭാരമുള്ള റോബോട്ടുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല. റീച്ചാർജബിൾ ബാറ്ററിയാണ് നായ റോബട്ടുകളിലെ ഊര്‍ജ സ്രോതസ്.

മനുഷ്യന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി ഇവയെ ഉപയോഗിക്കാമെന്നും മാർക് റെയ്ബേർട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here