ഹനാന് തോല്‍ക്കാന്‍ മനസില്ല; മുന്ന് സിനിമകളിൽ അവസരം

സമൂഹമാധ്യമങ്ങൾ ആദ്യം താലോലിക്കുകയും പിന്നിട് ആക്രമിക്കുകയും ചെയ്ത ഹനാന് മുന്ന് സിനിമകളിൽ അവസരം. കുട്ടനാടന്‍ മാര്‍പാപ്പ’യുടെ നിര്‍മാതാവ് നൗഷാദ് ആലത്തൂരിന്റെ അടുത്ത മൂന്നുചിത്രങ്ങളില്‍ ഹനാനെ അഭിനയിപ്പിക്കും. .

സംവിധായകൻ അരുൺ ഗോപി നേരത്തെ നൽകിയ ഓഫറിനു പുറമേയാണിത്. സിനിമകളിൽ ചെറിയ വേഷങ്ങളിൽ നേരത്തേയും ഹനാൻ അഭിനയിച്ചിട്ടുണ്ട്.

തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിക്കുന്നതെന്ന വാർത്തകൾ സോഷ്യൽ മീഡിയകളിൽ വന്നിരുന്നു.

എന്നാൽ ഇത് വ്യാജമാണെന്ന് ചിലർ വാർത്തകൾ പ്രചരിപ്പിക്കുകയും ഹനാനെ അപകീർത്തിപ്പെടുത്തുന്ന കമന്‍റുകൾ പോസ്റ്റ് ചെയ്യുകയും തെയ്തിരുന്നു.

ഹനാന്‍റെ സത്യവസ്ഥ അറിഞ്ഞ നിരവധി പേരാണ് ഇപ്പോൾ സഹായങ്ങളുമായെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News