ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2395ല്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
വെള്ളം ഒഴുകി പോകേണ്ട റിവര്‍ ബെഡില്‍ താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ 20 ടീമുകള്‍ അടങ്ങുന്ന സംഘമാണ് പനംകുട്ടിവരെ പരിശോധന നടത്തുന്നത്. ഇന്നലെ നടത്തിയ പരിശോധനയില്‍ ഡാം തുറന്നാല്‍ വെള്ളം ഒഴുകി പോകേണ്ട റിവര്‍ ബെഡിലാണ് സംഘം പരിശോധന നടത്തിയത്.
ജലം ഒഴുകിയെത്തിയാല്‍ അപകടരമായ അവസ്ഥയില്‍ ആയിരം പേരോളം ഉണ്ടെന്നാണ് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രദേശങ്ങളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഡാമിലെ ജലനിരപ്പ് കണക്കിലെടുത്ത് ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിലും ജലം ഒഴുകേണ്ട ഇടങ്ങളിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2395ല്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അഡീ. ചീഫ് സെക്രട്ടറി പി.എച് കുര്യൻ പറഞ്ഞു.
വരുന്ന അഞ്ച് ദിവസങ്ങള്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ട്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കും.പെരിയാറിന്‍റെ തീരത്തുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഡാം തുറന്നാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പിഎച്ച് കുര്യന്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.