ബ്ലാസ്റ്റേഴ്സിന് തോല്‍വി; ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ കീരീടം ജിറോണ എഫ്‌സിക്ക്

ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണ എഫ്‌സിയും ഏറ്റുമുട്ടിയപ്പോള്‍ പ്രീ സീസണ്‍ ഫുട്ബോള്‍ കീരീടം ജിറോണ എഫ്‌സിക്ക്. എതിരില്ലാത്ത അഞ്ചു ഗോളിനാണ് ജയം.

കഴിഞ്ഞ മത്സരത്തില്‍ മെല്‍ബണ്‍ എഫ്‌സിയോട് ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ജിറോണയോടെ ഏറ്റുമുട്ടിയത്.

മെല്‍ബണിനെ ആറ് ഗോളിന് പരാജയപ്പെടുത്തിയ ജിറോണ്‍ ബ്ലാസ്‌റ്റേഴ്‌സിന് വലിയ വെല്ലുവിളി തന്നെയാണ് ഈ മത്സരത്തിലും തീര്‍ത്തത്. കരുത്തരായ റയല്‍ മാഡ്രിഡിനെ പോലും തോല്‍പ്പിച്ചുളള ജിറോണുമായുളള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News