സംസ്ഥാനത്തെ ബിവ്റിജസ് ഔട്ട്‌ലെറ്റുകളെല്ലാം ഇനി ഒരേ നിറത്തിൽ തിളങ്ങും

ബിവ്റിജസ് ഔട്ട്ലെറ്റുകളുടെ പല കളറുകളെല്ലാം ഇനി പ‍ഴം കഥ. സംസ്ഥാനത്തെ ബിവ്റിജസ് ഔട്ട്ലെറ്റുകളെല്ലാം ഇനി ഒരേ നിറത്തിൽ തിളങ്ങും. ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നൽകി.

ഓണത്തിനു മുന്‍പു സംസ്ഥാനത്തെ എല്ലാ ബിവ്റിജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണു സര്‍ക്കാര്‍ തീരുമാനം. .

ചുവപ്പു നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവ്റിജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബെവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍.

വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച്‌ കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാനും അതാത് ഔട്ട്ലെറ്റിന്‍റെ അധികൃതർക്ക് അധികാരം നൽകിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News