പൊലീസ് ലെെംഗികമായി ഉപദ്രവിച്ചു; കസ്റ്റഡിയില്‍ നഗ്നയാക്കി വീഡിയോ എടുത്തു; ഞെട്ടിക്കുന്ന ആരോപണവുമായി നടി ശ്രുതി

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചെന്നും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചെന്ന പരാതി.

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേലാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പിന്നീട് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് നടി്യുടെ ആരോപണം.

വനിതാപൊലീസിനെക്കൊണ്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിപ്പിച്ചതെന്നും താരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദേശീയ വനിതാ കമ്മീഷനിലാണ് ശ്രൂതി പരാതി നല്‍കിയത്. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിനാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News