ആധാര്‍ നമ്പര്‍ നല്‍കി പരസ്യമായി വെല്ലുവിളിച്ചു; ട്രായ് ചെയര്‍മാന് എട്ടിന്‍റെ പണികൊടുത്ത് ഹാക്കര്‍മാര്‍

ആധാര്‍ എങ്ങിനെ ദുരുപയോഗം ചെയ്യുമെന്ന് വെല്ലുവിളിച്ച ടെലകോം അധോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മക്കാണ് പണികിട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു ശര്‍മ്മയുടെ വെല്ലുവിളി.

ആധാര്‍ നമ്പര്‍ നല്‍കിയ ശേഷം ഇതുകൊണ്ട് എന്ത് ചെയ്യാനാവുമെന്നായിരുന്നു വെല്ലുവിളി. ശര്‍മ്മയുടെ പാന്‍ നമ്പരും മറ്റൊരു മൊബൈല്‍ നമ്പരും നല്‍കിയാണ് ഹാക്കര്‍മാര്‍ പണികൊടുത്തത്.

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാലും ഒന്നും സംഭവിക്കില്ലെന്ന് ശര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ ഇ മെയില്‍ വിലാസം, ഉപയോഗിക്കുന്ന ഫോണിന്‍റെ വിവരം, ശര്‍മ്മയുടെ വാട്സ് ആപ് പ്രൊഫൈല്‍ ചിത്രം അടക്കമുള്ള കാര്യങ്ങളാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here