ഷമ്മി തിലകനെ ചര്‍ച്ചക്ക് വിളിച്ച് താര സംഘടന എഎംഎംഎ; അംഗങ്ങള്‍ക്ക് സംഘടനയുടെ സര്‍ക്കുലര്‍

ഷമ്മി തിലകനെ താര സംഘടന എഎംഎംഎ ചര്‍ച്ചക്ക് വിളിച്ചു.  എഎം എം എയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഏ‍ഴാം തിയ്യതിയാണ് ചര്‍ച്ച  നടക്കുക.

അതിനിടെ  എഎം എം എയിലെ അംഗങ്ങളായ  താരങ്ങള്‍ക്ക് താരസംഘടന സര്‍ക്കുലര്‍ നല്‍കി.
തര്‍ക്കങ്ങള്‍ സംഘടനയില്‍ തീര്‍ക്കണമെന്ന് കാണിച്ചാണ് സര്‍ക്കുലര്‍ നല്‍കിയത്.
 താരങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ സംഘടനയില്‍ തന്നെ പറഞ്ഞു തീര്‍ക്കണമെന്ന് ‘അമ്മ’ വ്യക്തമാക്കി.  വിവാദങ്ങള്‍ നേരിട്ടു കൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു സര്‍ക്കുലര്‍.
സംഘടനയില്‍ പറഞ്ഞു തീര്‍ക്കാത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്‌താവന വേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് നാലു നടിമാര്‍ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News