ഹിന്ദുക്കള്‍ ആട്ടിറച്ചി ക‍ഴിക്കുന്നത് നിര്‍ത്തണം; ബീഫിന് പിന്നാലെ ആട്ടിറച്ചിക്കും ബിജെപിയുടെ വിലക്ക്

ബീഫിന് പിന്നാലെ ആട്ടിറച്ചിയും ക‍ഴിക്കരുതെന്ന നിലപാടുമായി രംഗത്ത് വന്നിരിക്കുയാണ് ബിജെപി. ഹിന്ദുക്കള്‍ ആട്ടിറച്ചി ക‍ഴിക്കുന്നത് നിര്‍ത്തണമെന്നാണ് ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞത്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ആടിനെ അമ്മയായാണ് കണ്ടിരുന്നതെന്നും അതിനാല്‍ ആട്ടിറച്ചി ക‍ഴിക്കരുതെന്നുമാണ് ചന്ദ്രകുമാര്‍ ബോസ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചരിക്കുന്നത്.

ചന്ദ്രകുമാര്‍ ബോസിന്‍റെ ട്വീറ്റിനെതിരെ ബിജെപിയില്‍ നിന്നു പോലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ആടുകളെ അമ്മയായി ഗാന്ധിജി പ്രഖ്യാപിച്ചിട്ടില്ലെന്നും അല്ലെങ്കില്‍ അങ്ങനെ കാണണമെന്ന് പറഞ്ഞിട്ടില്ലെന്നുമൊക്കെ പ്രതിഷേധക്കാര്‍ റീ ട്വീറ്റ് ചെയ്തു.

”എന്‍റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്‍റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു.

ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്. അതുകൊണ്ട് ഹിന്ദുക്കള്‍ മട്ടന്‍ കഴിക്കുന്നത് നിര്‍ത്തണം” ഇതായിരുന്നു ചന്ദ്രബോസിന്‍റെ ട്വീറ്റിന്‍റെ പൂര്‍ണരൂപം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News