ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ഇനിയും ടീമായില്ല; ആശയക്കു‍ഴപ്പം തീരാതെ ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇനിയും ടീമില്‍ ആശയക്കു‍ഴപ്പം തുടരുന്നു. പ്രധാനമായും ബാറ്റിംഗ് കോമ്പിനേഷന്‍ കണ്ടെത്തുന്നതാണ് ടീം മാനേജ്മെന്‍റിനെ കു‍ഴപ്പിക്കുന്നത്.

ക‍ഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിലും ശിഖര്‍ ധവാന്‍ സംപൂജ്യനായി മടങ്ങിയതും, മാസങ്ങള്‍ക്ക് മുന്നെ ഇംഗ്ലണ്ടിലെത്തി കൗണ്ടി കളിക്കുന്നെങ്കിലും, ചേതേശ്വര്‍ പൂജാരക്ക് ഫോം കണ്ടെത്താന്‍ സാധിക്കാത്തതുമാണ് ഇന്ത്യന്‍ ടീമിനെ ഏറ്റവുംവിഷമിപ്പിക്കുന്നത്.

നിലവിലെ ഫോം കണക്കിലെടുത്താല്‍ മുരളി വിജയ് ലോകേഷ് രാഹുല്‍ കൂട്ട്കെട്ടാകും ഓപ്പണിംഗില്‍ വരിക. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ആഗസ്റ്റ് ഒന്നിനാണ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here