ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നിര്‍മ്മിത ക്യൂട്ടുകളെ ബജാജ് ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തികുന്നു.
നിരവധി വിദേശ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഹിറ്റായ ക്യൂട്ടുകള്‍ ചില നിയമപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നത്.
വാഹനഗണത്തില്‍ ക്വാഡ്രിസൈക്കിളുകളെയും പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് ക്യൂട്ടുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വഴി തുറന്നത്.
ആദ്യഘട്ടത്തില്‍ കേരളത്തിലും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബജാജ് ക്യൂട്ട് വില്‍പനയ്‌ക്കെത്തും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ക്യൂട്ടിനെ ബജാജ് കൈമാറി തുടങ്ങിയെന്നാണ് വിവരം.
ചെറു വാണിജ്യവാഹനമായി ബജാജ് ക്യൂട്ട് ഇന്ത്യയില്‍ അണിനിരക്കും. നിലവില്‍ 60,000 യൂണിറ്റ് ക്യൂട്ടുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കാന്‍ ബജാജിന് ശേഷിയുണ്ട്.
മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാണശാല ഉപയോഗിച്ചു ക്യൂട്ടുകളുടെ ഉത്പാദനം കമ്പനിക്ക് ഇനിയും കൂട്ടാം. 2015 മുതല്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബജാജ് ക്യൂട്ട് വില്‍പന നടത്തിവരുന്നുണ്ട്.
ക്യൂട്ടില്‍ തുടിക്കുന്ന 216 സിസി ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 13 bhp കരുത്തും 19.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
അഞ്ചു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്റര്‍. നാലു പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന ചെറുവാഹനാണ് ക്യൂട്ട്. ഒന്നര ലക്ഷം രൂപയാണ് ക്യൂട്ടിന് പ്രതീക്ഷിക്കുന്ന വില.

Get real time update about this post categories directly on your device, subscribe now.