ഗര്‍ഭിണിയായ ആടിനെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്നു; ഹരിയാനയില്‍ 8 പേര്‍ക്കെതിരെ കേസ്

ഹരിയാനയില്‍ കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ആട് ചത്തു. സംഭവത്തില്‍ 8 പേരടങ്ങുന്ന സംഘത്തെ പൊലീസ് പ്രതി ചേര്‍ത്തു.

ഹരിയാനയിലെ മേവാട്ടിലാണ് സംഭവം. ഈ മാസം 25 ന് രാത്രിയാണ് ആടിനോട് ഈ സംഘം ക്രൂരത കാട്ടിയത്. സംഭവത്തില്‍ പങ്കാളികളായ എട്ട് പേരും നിലവില്‍ ഒ‍ളിവിലാണ്.

അസ്ലം എന്നയാളുടെ ആടിനെ വീട്ടില്‍ നിന്ന് രാത്രി സംഘം കടത്തിക്കൊണ്ടുപോവുകായായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ ഒരാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു.

തട്ടിക്കൊണ്ടുപോയ ആടിനെ തേടിച്ചെന്നപ്പോ‍ഴാണ് ആടിനെ ഉപദ്രവിക്കുന്നത് ഉടമ കണ്ടത്. അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും ഉടമ പറഞ്ഞു.

പോയി പൊലീസ് പരാതി കൊടുത്തോളൂ എന്നും തങ്ങള്‍ക്ക് ഇന്നതബന്ധങ്ങളുണ്ടെന്നും പ്രതികള്‍ പറഞ്ഞുവെന്നും ഉടമ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ചത്ത ആടിനെ പോസ്റ്റം മോര്‍ട്ടം ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here