
തൊണ്ണൂറുകളിലെ പ്രണയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഇലഞ്ഞിപ്പൂ എന്ന ആൽബം യൂട്യൂബിൽതരംഗമാവുകയാണ്.
ഏഴ് ദിവസങ്ങൾ കൊണ്ട് അൻപതിനായിരത്തിലധികം ആളുകളാണു യൂ ട്യൂബിൽ ഇലഞ്ഞിപ്പൂ തെരഞ്ഞെത്തിയത്.
മുപ്പത് വർഷങ്ങൾക്ക് ശേഷം തറവാട്ടിൽ തിരിച്ചെത്തുന്നയാളിന്‍റെ നഷ്ട്ര പ്രണയത്തിന്‍റെ കഥയാണ് ഇലഞ്ഞിപ്പൂ പറയുന്നത്.
തൊണ്ണൂറുകളിലെ ഗ്രാമീണാന്തരീക്ഷത്തിൽ ഒരുക്കിയ ഗാനത്തിന്‍റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എസ്. രമേശൻ നായർ ആണ്.
ഷിജു എം ഭാസ്കർ നിർമ്മിച്ച ഇലഞ്ഞിപ്പൂ സംവിധാനം ചെയ്തിരിക്കുന്നത് സുഗീഷ് ആണ്. മനു രമേശ് ഈണം നൽകിയ വരികൾ ആലപിച്ചിരിക്കുന്നത് ഗിരീഷ് നാരയണനാണ്.
ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ യൂട്യൂബിൽ മികച്ച സ്വീകരണമാണ് ഇലഞ്ഞിപ്പൂവിനു ലഭിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here