കരുണാനിധിയുടെ ആരോഗ്യനില പുരോഗതിയില്ലാതെ തുടരുന്നു

തമി‍ഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില പുരോഗതിയിലാലതെ തുടരുന്നു.

രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് വ്യാ‍ഴാ‍ഴ്ച അര്‍ധരാത്രിയോടെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24മണിക്കൂറും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി. ആശുപത്രിയിലേക്ക് നിരവധി പ്രമുഖരാണ് കരുണാനിധിയെസന്ദര്‍ശിക്കാനെത്തുന്നതും.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കരുണാനിധിയെ സന്ദര്‍ശിച്ച് സ്റ്റാലിന്‍, കനിമൊ‍ഴി എന്നിവരുമായി ചര്‍ച്ച നടത്തി.

ആശുപത്രിക്ക് മുന്നില്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അല്‍പ്പസമയത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News