ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ആധാര്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ശ്രീകൃഷ്ണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

അറ്റോര്‍ണി ജനറല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുമതി തേടിയപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശ്രീകൃഷ്ണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

വിവര സംരക്ഷണത്തിനുള്ള വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സ്വീകരിക്കാനാണ് കോടതി വിസമതിച്ചത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here