ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നേടിയെടുക്കുക തന്നെ ചെയ്യും; ആത്മവിശ്വാസത്തിന്റേയും പെണ്‍കരുത്തിന്റെയും പ്രതീകമായ ഹനാന്‍ ജെബി ജംഗ്ഷനില്‍

അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം കഴിഞ്ഞദിവസമാണ് ലോകം അറിഞ്ഞത്.

ഹനാന്റെ അധ്വാനത്തിന്റെ കഥ അറിഞ്ഞതോടെ പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ, ഹനാന്‍ തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നു.

ചെറുപ്പം മുതല്‍ കുന്നോളം ആഗ്രഹങ്ങളുണ്ടായിരുന്നു. അന്ന് തോന്നിയ ആഗ്രഹമായിരുന്നു ഡോക്ടറാവുക എന്നത്. അത് നടത്തിയെടുക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് ഹനാന്‍ ജെബി ജംഗ്ഷനില്‍ പറയുന്നു.

ജീവിക്കാന്‍ വേണ്ടി നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ആങ്കറിംഗ്, ഇവന്റ് മാനേജ്‌മെന്റില്‍ വിളമ്പാനും ക്ലീന്‍ ചെയ്യാനും പോയിട്ടുണ്ട്.- ഹനാന്‍ പറയുന്നു.

ഹനാന്‍ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8 30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News