‘ഇപ്പോഴും, വാപ്പച്ചിയെ കാത്തിരിക്കുന്നു’; ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തുറന്നുപറഞ്ഞ് ഹനാന്‍

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ അഭിമാനപൂര്‍വമാണ് കേരളം നോക്കിക്കണ്ടത്. അവളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും സാധിച്ചെടുക്കാന്‍ എല്ലാവിധ പിന്തുണയും മലയാളികള്‍ നല്‍കി.

ജീവിതസാഹചര്യത്തെ അതിജീവിക്കുന്ന ഹനാന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം മറ്റൊന്നുമല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണാം, ഒന്ന് കെട്ടിപ്പിടിക്കണം. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഹനാന്‍ ഇക്കാര്യം പറഞ്ഞത്.

”സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്ത് വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരിത്തരണം എന്നാഗ്രഹിച്ചു. തന്നെ തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചു.

ഇക്കാര്യം അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍, അവര്‍ വാപ്പച്ചിയെ വിളിച്ചു. എന്നാല്‍ വാപ്പച്ചി വന്നില്ല.

വിഷമസമയങ്ങളില്‍ എല്ലാവരും കെട്ടിപ്പിടിച്ചപ്പോഴും വാപ്പച്ചിയെ ഓര്‍ത്തു. അദ്ദേഹം കെട്ടിപ്പിടിക്കണമെന്ന് തോന്നി. എന്നാല്‍ ഇതുവരെ വന്നില്ല.

വാപ്പച്ചി വരാന്‍ കാത്തിരിക്കുവാ കെട്ടിപ്പിടിക്കാന്‍.”-ഹനാന്‍ ജെബി ജംഗ്ഷനില്‍ പറയുന്നു.

ഹനാന്‍ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8.30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News