‘അതെല്ലാം ഉറുമ്പുകടിക്കുന്ന പോലെ നിസാര സംഭവം; ഇനി ഞാന്‍ കരയില്ല’

തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം കഴിഞ്ഞദിവസമാണ് ലോകം അറിഞ്ഞത്.

ഏത് ജീവിത സാഹചര്യത്തെയും നേരിടുവാനുള്ള ഇച്ഛാശക്തിയാണ് ഹനാനില്‍ പ്രകടമായത്. എന്നാല്‍, വസ്തുതകള്‍ മനസിലാക്കുക പോലും ചെയ്യാതെ, ഹനാനെ അപമാനിക്കാനാണ് സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചത്.

വേഷവും കൈയിലെ മോതിരവും, തട്ടമിടാത്തതുമെല്ലാമാണ് ഈ സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തനിക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് ഹനാന്‍ പറയുന്നത് ഇങ്ങനെ:

”ഇത്തരം സൈബര്‍ ആക്രമണങ്ങളെ സ്വാഭാവികമായി കണ്ടു. അതിനെ ഉറുമ്പുകടിക്കുന്ന പോലെ നിസാര സംഭവമായി കാണാന്‍ പറ്റി. ഇനി ഞാന്‍ കരയില്ല. കരഞ്ഞുകൊണ്ടെന്നെ എവിടെയും കാണില്ല”.

ഹനാന്‍ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 8.30ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News