കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണാര്‍ത്ഥം മേഖലാവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. കോഴിക്കോട് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളുള്‍പ്പെടുന്ന ഉത്തര മേഖലയുടെ ഉദ്ഘാടനം മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.
ഓണക്കാലത്ത് ആരംഭിക്കുന്ന മാവേലി സർവീസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.25 ബസുകൾ സർവീസിന് സജ്ജമായിട്ടുണ്ട്. കെ എസ് ആർ ടി സി ആരംഭിച്ച ചിൽ സർവീസ് ലാഭകരമാണ്. കോഴിക്കോട്-പാലക്കാട് കോഴിക്കോട്- കൊയമ്പത്തൂർ ചിൽ സർവീസ് തുടങ്ങും.
കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടണമെന്ന കാര്യത്തില്‍ ജീവനക്കാര്‍ക്കോ യൂണിയനുകള്‍ക്കോ മാനേജ്‌മെന്റിനോ അഭിപ്രായവ്യത്യാസമില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന് ഉപകാരപ്രദമായ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാണ്.
കെ.എസ്.ആര്‍.ടി.സി യുടെ വരുമാനം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്തുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നേറാന്‍ കഴിയുമെന്നും കോര്‍പ്പറേഷന്റെ മേഖലാ തല വിഭജനം നടന്നതോടെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമല്ല പൊതുജനത്തിനും ജീവനക്കാര്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എ.പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറു ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയുടെ ഓഫീസ് പ്രവർത്തിക്കുന്നത് കെ എസ് ആർ ടി സി കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ്.
Get real time update about this post categories directly on your device, subscribe now.