‘പുലിമുരുക’ന്റെ തൊട്ടുപിന്നാലെ ‘അബ്രഹാമിന്റെ സന്തതികള്‍’; ചിത്രം നൂറുകോടി ക്ലബിലേക്ക്

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ നൂറുകോടി ക്ലബിലേക്ക്.

ബോക്‌സ്ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി ചിത്രം പ്രദര്‍ശനം തുടരുന്നുവെന്ന് നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് വെളിപ്പെടുത്തി.

ആഗോള കളക്ഷനില്‍ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണിപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍.

പൊലീസ് വേഷത്തില്‍ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അബ്രഹാമിന്റെ സന്തതികളുടെ സംവിധാനം നവാഗതനായ ഷാജി പാടൂര്‍ ആണ്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയായിരുന്നു തിരക്കഥ.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫാന്‍സുകാരുടെ തമ്മിലടി ഉണ്ടാകാതിരിക്കാന്‍ ഔദ്യോഗിക ബോക്‌സ്ഓഫീസ് കളക്ഷന്‍ പുറത്തുവിടുന്നില്ലെന്ന് ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാന പ്രകാരമാണിതെന്നും പോസ്റ്റിലുണ്ട്.

പുലിമുരുകന് ശേഷം ഏറ്റവും കൂടുതല്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കാന്‍ സഹായിച്ചതിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ കുറിപ്പ്.

മുമ്പ് ഫസ്റ്റ് ഡേ കളക്ഷനുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ഫാദറിന്റെയും പുലിമുരുകന്റെയും ആരാധകര്‍ തമ്മിലടിച്ചിരുന്നു. അതിന് ശേഷം സിനിമകളുടെ ഫസ്റ്റ് ഡേ കളക്ഷനോ ഔദ്യോഗിക കണക്കുകളോ നിര്‍മാതാക്കള്‍ പുറത്തുവിടാറില്ല.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News