
എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ വീട്ടില്‍ സൈമണ്‍ ബ്രിട്ടോ എത്തി. വികാര നിര്‍ഭര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വട്ടവട.
അഭിമന്യുവിന്റെ ഇരുട്ട് നിറഞ്ഞ ഒറ്റമുറി വീട്ടിലേക്ക3ാണ് അവന്റെ ബ്രിട്ടോ സഖാവെത്തിയത്.
പെറ്റമ്മയുടെ കണ്ണുനീര് വീണ കൈകൾ കൊണ്ട് മാതാപിതാക്കളെ ചേർത്ത് പിടിച്ചു പഴയ മഹാരാജാസിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് സൈമൺ ബ്രിട്ടോ.
അഭിമന്യു തന്റെ ജീവനായിരുന്നുവെന്നും വർഗ്ഗീയവാദികൾ കൊണ്ടുപോയത് തന്റെ പകുതി ജീവൻ കൂടിയാണെന്നും സൈമണ്‍ പറഞ്ഞു. മഹാരാജാസ് പഠനകാലത്ത് സൈമണ്‍ ബ്രിട്ടോയുടെ പുസ്തകങ്ങളുടെ കൂട്ടുകാരനായിരുന്നു അഭിമന്യു. ഒഴിവുള്ള ദിവസങ്ങളില്‍ അഭിമന്യുവിന്‍റെ താമസം സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലായിരുന്നു. ബ്രിട്ടോയുടം പുസ്തക എ്യഴുത്തിനെ സഹായിച്ച്.
ഇന്ന് ഉച്ഛയോടെയാണ് ബ്രിട്ടോ അഭിമന്യുവിന്‍റെ വീട്ടിലെത്തിയത്.രാവിലെ മുതൽ വട്ടവടയിലെ ആളുകളും അഭിമന്യുവിന്റെ വീട്ടുകാരും കാത്തിരിക്കുകയായിരുന്നു ബ്രിട്ടോ സഖാവിനെ. മൂന്നരയോടെ വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയ സൈമൺ ബ്രിട്ടോ സഖാവ് ക്ഷീണം മൂലം നിലത്തു കിടന്നു.
അച്ഛനെയെയും അമ്മയെയും കട്ടിലിൽ പിടിച്ചിരുത്തി..പഴയ മഹാരാജാസിലെ തന്റെ അനുഭവങ്ങളും അഭിമന്യുവിന്റെ ഓർമ്മകളും പങ്കുവെച്ചു സഖാവ് സൈമൺ ബ്രിട്ടോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here