അസമിലെ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പട്ടികയില്‍ ആശങ്ക; 40 ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വം നഷ്ടമാകും?

അസമിലെ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ കരട് പട്ടികയില്‍ ആശങ്ക, കരട് പട്ടിക പുറത്തിരങ്ങിയപ്പോള്‍ 40 ലക്ഷത്തിലധികം പേര്‍ക്ക്ക പൗരത്വം നഷ്ടമാകുമെന്നാണ് ആശങ്ക. പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്തെത്തി. സെപ്തംബര്‍ 28വരെയാണ് പേരില്ലാത്തവരുടെ പരാതികള്‍ സ്വീകരിക്കുന്നത്.

1951ന് ശേഷം ഇതാദ്യമായാണ് പൗരത്വരജിസ്റ്റര്ക പുതുക്കി പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ തുടക്കം മുത്കതന്നെ ഇതിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്.

വോട്ട് രാഷ്ട്രീയമാഅ നീക്കത്തിന്‍റെ പിന്നിലെന്നാണ് പ്രധാന ആരോപണം.അതിനിടയിലാണ് അസമിലെ പൗരന്മാരുടെ രജിസ്റ്ററിന്‍റെ അവസാന കരച് പട്ടിക പുറത്ത് വന്നത്. അവസാന കരട് പട്ടിക പുറത്തുവന്നപ്പോ‍ഴും ആശങ്കകള്‍ അകറ്റുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

40ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വം നഷ്ടമാകുമെന്ന ആശങ്കയാണ് ഇപ്പോ‍ഴുള്ളത്. ജനുവവരി 1ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ 1.9 കോടി ആളുകളഉടെ പേരുകള്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. 3.29 കോടി ജനങ്ങള്‍ നല്‍കിയ അപേക്ഷില്‍ ആകെ 2.89 കോടി ജനങ്ങളുടെ അപേക്ഷ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നതും
ആശങ്കയ്ക്ക് വ‍ഴിവെച്ചിട്ടുണ്ട്.

അസം പൗരത്വ കരട് പട്ടികക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ർജിയും രംഗത്തെത്തി. സ്വന്തം രാജ്യത്ത്ത ജനങ്ങള്‍ അഭയാര്‍ത്ഥികളായി മാറുന്ന സാഹചര്യമാണെന്നും, ഇത് ആശങ്കയുണ്ടാക്കുന്നുമെന്നുംമാണ് മമതാ ബാനര്‍ജി വിമര്‍ശിച്ചത്.

എന്നാല്‍ ച്ലര്‍ ഭീതിയുടെ അന്തരീക്ഷം അനാവശ്യമായി സൃഷ്ടിക്കുകയാണെന്നും, കരട് പട്ടിക മാത്രമാണ് പുറത്തിറക്കിയതെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

പട്ടികയില്‍ പേരില്ലാത്തവരുടെ പരാതികള്‍ സെപ്തംബര്‍ 28 വരെയാണ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here