പാമ്പ് കടിയേല്‍ക്കുന്നവരില്‍ ഏറെയും കുഞ്ഞുങ്ങള്‍; വിദഗ്ധ ചികിത്സ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് ഇന്നും അകലെ

തമീ‍ഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വടുഗപ്പട്ടിഗ്രാമത്തിലെ നന്ദന ഷന്‍മുഖം എന്ന ഒരുവയസ്സുകാരി ഒരു വര്‍ഷം മുമ്പ്
പാമ്പ് കടിച്ചു. ഉഗ്രവിഷമുളള രാജവെമ്പാലയാണ് കടിച്ചത്. നന്ദന ഇപ്പോ‍ഴും ജീവന്‍ നിര്‍ത്താനായി മല്ലിടുകയാണ്.

ചികിത്സതേടി ഇതുവരെ പതിനൊന്ന് ആശുപത്രികളെ സമീപിച്ചു. നിര്‍ധനയായ മാതാവ് ശാന്തിയുടെ വാക്കുകള്‍ ഇങ്ങനെ; ” അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു.

അദ്ദേഹം ആവശ്യപ്പെട്ടത് 14 ലക്ഷം രൂപയായിരുന്നു. ഒരു ഡോക്ടര്‍ക്ക് 50,000 കൊടുത്താണ് തൊലിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്”

മരണത്തില്‍ നിന്ന് രക്ഷപ്പെട്ടാലും വിദഗ്ധചികിത്സലഭിച്ചില്ലെങ്കില്‍ ജീവിതകാലം മു‍ഴുവന്‍ കടിയേറ്റയാള്‍ നരകതുല്ല്യമായ ജീവിതം നയിക്കേണ്ടിവരും.കാ‍ഴ്ച്ചശക്തി നഷ്ടപ്പെട്ടേക്കാം.കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നേക്കാം. എന്നാല്‍ രാജ്യത്തെ ബഹുഭൂരിഭാഗത്തിനും വിദഗ്ധ ചികിത്സ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

വിഷം
ഇറക്കുന്നതിനായുളള ഔഷധത്തിന്‍റെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്നം.ഉളള ഔഷധങ്ങള്‍ക്കും വലിയ വിലയാണ്.
കാന്‍സര്‍,ഹൃദ്രോഗം,പ്രമേഹം എന്നുതുടങ്ങി എച്ച്.െഎ വി വരെയുളളവ തടയാനായി പുതിയ ഔഷധങ്ങള്‍ വിപണികളില്‍ എത്തിക്കൊണ്ടിരിക്കുന്നു.

ആഭ്യന്തര കമ്പനികളും രാജ്യാന്തര കമ്പനികളും പുതിയ ഔഷധങ്ങള്‍ ഇറക്കാന്‍ മത്സരിക്കുന്നു. എന്നാല്‍ പാമ്പിന്‍വിഷംത്തിനെതിരെയുളള ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഈ മത്സരം കാണാനില്ല.

ജനകീയ അരോഗ്യപ്രവര്‍ത്തകനായ ഗോപകുമാര്‍ ഇതിന്‍റെ കാരണം വിശദീകരിക്കുന്നതിങ്ങനെയാണ്; പാമ്പിന്‍ വിഷത്തിനെതിരെയുളള പ്രതിരോധ ഔഷധങ്ങള്‍ ചിലവേറിയതാണ്.ഇവയുടെ ഉല്പാദനത്തിലൂടെ വന്‍ ലാഭം
കൊയ്യാന്‍ കമ്പനികള്‍ക്ക് സാധിക്കില്ല.

ഇക്കാരണത്താല്‍ ആഭ്യന്തര കമ്പനികളും ബഹുരാഷ്ട്രകമ്പനികളും ഇവയുടെ ഉല്പാദനത്തില്‍ നിന്ന് വിട്ടു നില്കുകയാണ്”

വര്‍ഷന്തോറും ശരാശരി 54 ലക്ഷം പേര്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നതായി ലോകാരോഗ്യസംഘടന ചൂണ്ടികാട്ടുന്നു. ഇവരിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.

നാല് ലക്ഷത്തോളം പേര്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് ഓഫ് ട്രോപ്പിക്കല്‍ മെഡിസില്‍ ആന്‍റെ് ഹൈജൈന്‍ നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഒരുവര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്കാണ് പാമ്പുകടിയേല്‍ക്കുന്നത്.

ഇവരിലെ നാല്പത്തിയാറായിരം പേരോളം മരിക്കുന്നു. പാമ്പുകടിയേല്കുന്നവരിലേയും മരിക്കുന്നവരിലേയും പകുതിയോളം പേര്‍ കുട്ടികളാണ്. വിഷബാധ പെട്ടെന്ന് അപകടം വിതയ്കുന്നതും കുട്ടികളിലായിരിക്കും.

കളിക്കുന്നതിനിടയിലാണ് മിക്കകുട്ടികള്‍ക്കും പാമ്പുകടിയേല്‍ക്കുന്നത്. പാമ്പ് കടിതടയുന്നതിനായുളള അവബോധം മിക്കകുട്ടികളിലും എത്തുുന്നുമില്ല.

കുറഞ്ഞ ചിലവില്‍ വിഷസംഹാരിയും വിദഗ്ധചികിത്സയും ലഭ്യമായാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂ.പാമ്പ് കടിയേറ്റ് ഏറ്റുമധികം മരണങ്ങള്‍ നടക്കുന്നത് മൂന്നാംലോക രാജ്യങ്ങളിലാണ്.അതുകൊണ്ടുതന്നെ
പ്രശ്നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചാവിഷയമാണ്.

മെയ് മാസത്തില്‍ ചേര്‍ന്ന ലോക ആരോഗ്യസമ്മേളനം പാമ്പിന്‍വിഷം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ “മുന്‍ഗണന നല്കേണ്ട ആരോഗ്യപ്രശ്നം” ആയി അംഗീകരിച്ചുകൊണ്ട് പ്രമേയം പാസാക്കി.

നിലവാരമുളള വിഷസംഹാരികള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാനായാല്‍ മാത്രമേ കുഞ്ഞുങ്ങളെ പാമ്പിന്‍ വിഷത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ.

പാമ്പുകടിമൂലം കൂട്ടികള്‍ ഏറ്റവും അധികം മരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, ഒറീസ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളും മുന്നിലാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കേരളം അവമ്പോധം ഉണ്ടാക്കുന്നതിലും മെച്ചപ്പെട്ട ചികിത്സ നല്കുന്നതിലും ഏറെ മുന്നിലാണ്

ഇതിന്‍റെ കാരണം ഡോ. ബി ഇക്ബാല്‍ ഇങ്ങനെ വ്യക്തമാക്കുന്നു, “മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം കേരളത്തിലുണ്ട്. പാമ്പുകടിയേല്കുന്നവര്‍ക്ക് മികച്ച ചികിത്സ നല്കാന്‍ സാധിക്കും. എന്നാല്‍ ആരോഗ്യരംഗത്ത് പിന്നില്‍ നില്കുന്ന സംസഥാനങ്ങളില്‍ ഇന്നും ഇതൊരു പ്രധാന പ്രശ്നമാണ്.”

ലോകാരോഗ്യ സംഘടന പാമ്പിന്‍ വിഷത്തെ “മുന്‍ഗണന നല്കേണ്ട ആരോഗ്യപ്രശ്നം” ആയി പരിഗണിക്കുമ്പോള്‍ തന്നെ താ‍ഴെ തട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ലഭ്യമായാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News