ഭരതന്‍ ഒര്‍മ്മയായിട്ട് 20 വർഷം; കാണാം ആര്‍ട്ട് കഫേ

മലയാള ചലച്ചിത്ര സംവിധായകന്‍ ഭരതന്‍ ഒര്‍മ്മയായിട്ട് ഇന്ന് 20 വർഷം. മനുഷ്യന്‍റെയും പ്രകൃതിയുടെയും ഇരുണ്ട മുഖങ്ങളാല്‍ സമ്പന്നമായ ദൃശ്യഭാഷയുടെ കാവ്യാത്മകങ്ങളായിരുന്നു ഭരതന്‍ ചിത്രങ്ങള്‍.

മലയാളത്തിലെ കാല്പനികനായ സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ‘ ഭരതന്‍’ എന്നേ ഉത്തരമുള്ളൂ. മനുഷ്യന്‍റെയും പ്രകൃതിയുടെയും ഇരുണ്ട മുഖങ്ങളാല്‍ സമ്പന്നമായ ദൃശ്യഭാഷയുടെ കാവ്യാത്മകങ്ങളായിരുന്നു ഭരതന്‍ ചിത്രങ്ങള്‍. 40ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു .

ചിത്രരചനയും ചലച്ചിത്രവുംതമ്മില്‍ നടത്തുന്ന സംവാദസംഘര്‍ഷത്തില്‍ ഉണ്ടാകുന്ന കലയെ മലയാള സിനിമാലോകത്ത് ആദ്യം കണ്ടെത്തിയത് ഭരതനിലാണ്. മനുഷ്യജീവിതത്തേയും പ്രപഞ്ചത്തേയും അതിന്റെ എല്ലാവിധ സ്വഭാവങ്ങളുംകൂടി ചായങ്ങളില്‍ ഒരുക്കിയിടത്തുനിന്നാണ് ജീവിതവികാരങ്ങളെ കറുപ്പിലും വെളുപ്പിലും നിറങ്ങളിലും ക്യാമറകളില്‍ എഴുതുന്ന ചലച്ചിത്രത്തിലേക്കു അദ്ദേഹം വന്നത്.

കലയും കച്ചവടവും സമാസമം കൊണ്ടുപോകുന്നതിനു പകരം പ്രേക്ഷകാഭിരുചിയെ കുറെക്കൂടി കലയിലേക്കടുപ്പിക്കുന്നതായിരുന്നു ഭരതെൻറ രീതി. അങ്ങനെ മലയാളത്തില്‍ നവ ദൃശ്യസംസ്‌ക്കാരത്തിനു വെള്ളവും വളവും ചേര്‍ത്തുകൊണ്ട് ഭരതന്‍ മുന്നേറി. പത്മരാജന്റെ തിരക്കഥ എഴുതിയ പ്രയാണത്തിലൂടെയായിരുന്നു ഭരതന്റെ അരങ്ങേറ്റം.

പുതുമയുടെ വാഗ്ദാനമുണര്‍ത്തിക്കൊണ്ട് ഭരതന്‍ പ്രയാണം തുടങ്ങി. പിന്നെ മലയാളി ഇന്നും മനസില്‍ താലോലിക്കുന്ന നിരവധി ചിത്രങ്ങള്‍ ഭരതന്‍ ചെയ്തു.

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലുമായി നിരവധി ചിത്രങ്ങള്‍. ഒരുപക്ഷേ മലയാളി പ്രേക്ഷകന്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടതെന്ന് ഉള്ളില്‍ പറഞ്ഞവയാണ് ഭരതന്‍ ആവിഷ്‌ക്കരിച്ച ചിത്രങ്ങള്‍.

ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും കുറെക്കൂടി അടുത്തും ഒപ്പം വ്യത്യസ്തമായും ഭരതന്‍ സിനിമകളില്‍ അവതരിപ്പിച്ചു. ചിരിയും കരച്ചിലും പകയും സെക്‌സും വയലന്‍സും എല്ലാം. പക്ഷേ അതിനെല്ലാം ഒരു ഭരതന്‍ ടച്ചുണ്ടായിരുന്നു, എന്തും വേറിട്ടുകാണുന്ന നിരീക്ഷണം.

ഭരതന്‍ സിനിമകളിലൂടെയാകണം പ്രേക്ഷകന്‍ മരംചുറ്റി പ്രേമത്തിനു പകരം മനസിലെ തുള്ളിത്തുളുമ്പുന്ന പ്രണയ കൗതുകങ്ങള്‍ തിരിച്ചു പിടിച്ചത് സംവിധായകന്റെ കലയാണ് സിനിമയെന്നു ഉറപ്പിക്കുന്ന നിര്‍മിതികളായിരുന്നു അത്.

ഭരതൻ പിരിഞ്ഞിട്ട് 20 വർഷങ്ങൾ ആയെങ്കിലും ഇന്നും ഒരു ഭരതൻ സിനിമയ്ക്ക് ആഗ്രഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് ഭരതന് ലഭിച്ച ഏറ്റവും വലിയ അവാർഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News