‘സ്നേഹപൂര്‍വം ഇന്ദ്രന്‍സിന്’; ഇന്ദ്രന്‍സിനെ കൈര‍ളി ടിവിയും ക‍ഴക്കൂട്ടത്തെ പൗരാവലിയും ആദരിക്കുന്നു

സംസ്ഥാന അവാര്‍ഡ് ജേതാവായ നടന്‍ ഇന്ദ്രന്‍സിന് കൈര‍ളി ടിവിയും ക‍ഴക്കൂട്ടത്തെ പൗരാവലിയും ചേര്‍ന്ന് വരവേല്‍പ്പ് നല്‍കുന്നു . ‘സ്നേഹപൂര്‍വം ഇന്ദ്രന്‍സിന്’ എന്ന് പേരിട്ട പരിപാടി ആഗസ്റ്റ് 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും . ഇതാദ്യമായിട്ടാണ് ജന്‍മനാട്ടില്‍ നടന്‍ ഇന്ദ്രസിന് ആദരം സംഘടിപ്പിക്കുന്നത്.

ക‍ാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ താരങ്ങളായ മോഹന്‍ ലാല്‍ , പൃഥ്വിരാജ്, ഇന്നസെന്‍റ് , മഞ്ജുവാര്യര്‍ എന്നിവര്‍ പങ്കെടുക്കും.

ആഘോഷ പരിപാടികളോടനുബന്ധിച്ച് കൈരളി ടിവി മെഗാഷോ ഒരുക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരണവും പാസുകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

കൈരളി ടിവി സീനിയര്‍ എജിഎം ബി സുനില്‍ പരിപാടികളുടെ രൂപരേഖ വിശദീകരിച്ചു. സംഘാടക സമിതി ഭാരവാഹികളായ പിആര്‍ അനില്‍, ശ്രീകാരം അനില്‍ എന്നിവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News