ഇടുക്കിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയം; ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജം: എം എം മണി

ഇടുക്കിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ഘട്ടം ഘട്ടമായി മാത്രമെ ഷട്ടറുകൾ തുറക്കു. ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കി. ഇടുക്കിയിലെ സ്ഥിതിഗതികൾ സർക്കാർ ഉന്നതതലയോഗം ചേർന്ന് വിലയിരുത്തി.

ഇടുക്കി ഡാമിന്‍റെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേർന്നത്. ഡാമിന്‍റെ ജലനിരപ്പ് 2395 കടന്നത്തോടെ ക‍ഴിഞ്ഞ ദിവസം സർക്കാർ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഡാമിന്‍റെ ആകെ സംഭരണശേഷിയായ 2403 അടി എത്തുന്നത് വരെ സർക്കാർ കാത്ത് നിൽക്കില്ല. ജലനിരപ്പ് 2396 എത്തുന്നത് മുതൽ ജാഗ്രതാ നിർദേശം നൽകി തുടങ്ങും.

ഒറ്റയടിക്ക് ഡാമിന്‍റെ ഷട്ടറുകൾ തുറക്കില്ലെന്ന് മന്ത്രി എം.എം മണി വ്യക്തമാക്കി.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരികയാണ്. ജലനിരപ്പ് 2397 അടി കഴിയുമ്പോൾ ട്രയൽ റണ്ണിനുള്ള നടപടികൾ സ്വീകരിക്കും.

ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും അറിയിച്ചു.

സർക്കാർ പൂർണ ഉത്തരവാദിത്വം എറ്റെടുത്ത് പ്രവർത്തിക്കുകയാണ്. സർക്കാരിന് ജനങ്ങളുടെ ജീവനാണ് പ്രധാനം.

അതുകൊണ്ട് തന്നെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമെ ട്രയൽ റൺ നടപടിയിലെക്ക് കടക്കു.

സമൂഹമാധ്യമങ്ങൾ വ‍ഴിയും മറ്റും ജനങ്ങളെ ഭയപ്പെടുത്തുന്ന മെസേജുകൾ കൈമാറരുതെന്നും സർക്കാർ ആവശ്യപ്പെട്ടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here