ശബരിമലയുടെ പ്രത്യേക പദവി വാദത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി

ശബരിമലയുടെ പ്രത്യേക പദവി വാദത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. ക്ഷേത്രത്തിനില്ലാത്ത പ്രതിച്ഛായ നല്‍കരുതെന്നും ഭക്തരെ അയപ്പന്മാരായി കണക്കാക്കുന്നത് ക്ഷേത്ര സന്ദര്‍ശന സമയത്തു മാത്രമാണെന്നും കോടതി ചൂണ്ടികാട്ടി. അല്ലാത്ത സമയത്ത് പ്രത്യേക പദവി നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പ്രത്യേക വിഭാഗവും ആചാരങ്ങളും വേറെയാണെന്നും കോടതി ചൂണ്ടികാട്ടി. 41 ദിവസത്തെ വ്രത സമയത്ത് മാത്രമേ പ്രത്യേക പരിഗണനയുടെ സാഹചര്യമുള്ളുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍.

കോടതിയില്‍ നാളെയും വാദം തുടരും. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here