
കെ പി ഉമ്മർ ഫിലിം ആൻഡ് ടി വി അവാർഡുകൾ പ്രഖ്യാപിച്ചു. കൈരളി ടി വി സംപ്രേഷണം ചെയ്യുന്ന കാര്യം നിസ്സാരം എന്ന പരിപാടിയിലെ അനു ജോസഫ് , അനീഷ് രവി എന്നിവർക്ക് മികച്ച താര ജോഡികൾക്കുള്ള അവാർഡ് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്.
ചലച്ചിത്ര രത്ന പുരസ്‌കാരം സിനിമാ താരം പ്രേം കുമാറിനും സംവിധായകൻ സലിം അഹമ്മദിനും ലഭിച്ചു.മികച്ച നവാഗത സംവിധായകനായി ഗിരീഷ് ദാമോദരനെയും യുവ നടിയായി രസ്‌ന പവിത്രനെയും തിരഞ്ഞെടുത്തു.
ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്‌റഫ് ചെയർ മാനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 9 ന് പയ്യന്നൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here