കുമ്പസാരക്കേസ്; പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു

കുമ്പസാരക്കേസില്‍ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ അപ്പീല്‍ നല്‍കി.

അതേസമയം കോടതിയില്‍ സര്‍ക്കാര്‍ കേസിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസും, നാലാം പ്രതിയായ ജെയ്സ് കെ.ജോര്‍ജിനെയും ഓഗസ്റ്റ് ആറുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ആറാം തീയതിയ്ക്ക് മുന്‍പ് സംസ്ഥാനത്തോട് അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News